Mobile Camera - New Technology

മൊബൈൽ ഫോണുകളിലെ ക്യാമറകളും അതിന്റെ ഉപയോഗവും എന്നും ആളുകളെ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഒരു ഘടകമാണ്. ചെറിയ മെഗാപിക്‌സലിൽ നിന്നുതുടങ്ങി 16 മെഗാപിക്‌സൽ സർവ്വസാധാരണമായിരിക്കുന്നു. എന്നാൽ കൂടുതൽ മെഗാപിക്‌സൽ ഉള്ളതുകൊണ്ടുമാത്രം ഫോട്ടോ നന്നായിക്കൊള്ളണമെന്നില്ല. അത് ലെൻസ്, എലമെന്റ്‌സ്, ലെൻസിന്റെ ആംഗിൾ അങ്ങനെ പലതിനെയും ആശ്രയിച്ചിരിക്കുന്നു.

ഇപ്പോൾ ഡ്യുവൽ ക്യാമറ (ഇരട്ട ക്യാമറകൾ) സാങ്കേതികതയുമായി സാംസങ്ങ്, ആപ്പിൾ തുടങ്ങിയ കമ്പനികൾ മുന്നോട്ടു വന്നിരിക്കുന്നു. ഈ രണ്ടുകമ്പനികളുടെയും ഫോണുകളിൽ നിലവിൽ വളരെ നല്ല ക്യാമറകൾ ഉണ്ടെങ്കിലും ഫോട്ടോഗ്രാഫിയിലെ മാനദണ്ഡമായി കണക്കാക്കപ്പെടുന്ന DSLRന്റെ അടുത്തൊന്നും അവ എത്തുന്നില്ല എന്നതാണ് സത്യം. ഈ വലിയ വ്യത്യാസം മറികടക്കുകയാണ് പുതിയ ടെക്‌നോളജിയുടെ ലക്ഷ്യം. പുതിയ ഇമേജ് സെൻസറുകളും അധികപ്രവർത്തനത്തിനു വേണ്ടതായ മെമ്മറി (RAM) ആണ് ഇരട്ടലെൻസ് ക്യാമറകളുടെ പ്രധാന ഭാഗങ്ങൾ.

Huawei-p9-lens പുതിയ സാങ്കേതികവിദ്യ പ്രകാരം ഒരു ലെൻസ് നിറങ്ങളുടെ വിവരവും, മറ്റേ ലെൻസ് പ്രകാശതീവ്രതയുമായിരിക്കും കൈകാര്യം ചെയ്യുന്നത്. ഇവ ഒരുമിച്ചുപയോഗിച്ച് മേന്മകൂടിയ ചിത്രങ്ങൾ, കുറഞ്ഞ വെളിച്ചത്തിലും ലഭ്യമാക്കുന്നു. ഇതുവഴി മൊബൈൽചിത്രങ്ങളുടെ മേന്മ ഏകദേശം ഇരട്ടിയാക്കാനാണ് പുതിയ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്. ഇതിനുവേണ്ടി എല്ലാ വലിയ മൊബൈൽഫോൺ നിർമ്മാതാക്കളും നിർമ്മാണഘടകങ്ങൾ ശേഖരിച്ചു തുടങ്ങി.

ഇതിനുവേണ്ടി ആപ്പിൾ ഒന്നിലധികം ലെൻസുകളുപോയോഗിച്ച് 2D, 3D ചിത്രങ്ങളെടുക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ലിൻക്ഡ് കംപ്യുട്ടേഷണൽ ഇമേജിംഗ് എന്ന കമ്പനി വാങ്ങിയതായി വിവരമുണ്ട്. ഒരു ഇരട്ടക്യാമറ സംവിധാനത്തിനുള്ള പേറ്റന്റും ആപ്പിൾ 2014 -ൽത്തന്നെ സ്വന്തമാക്കിയിട്ടുണ്ട്. സാംസങ്ങ് സ്വന്തം മൈക്രോപ്രൊസസറായ എക്‌സിനോസ് 7420-ൽ ഇരട്ടക്യാമറസംവിധാനം ചേർത്തതായി വാർത്തയുണ്ട്. ഇത് ഭാവിയിലെ സാംസങ്ങ് ഫോണുകളിലെ ഇരട്ടക്യാമറ സംവിധാനത്തിലേക്ക് വിരൽചൂണ്ടുന്നു.

ഈ പുതിയ സാങ്കേതികത എന്നു മുതൽ ഫോണുകളിൽ ലഭ്യമാകുമെന്നുള്ളതിന് വ്യക്തതയില്ലെങ്കിലും ആപ്പിളിന്റെയും സാംസങ്ങിന്റേയും അടുത്ത തലമുറ മുൻനിര ഫോണുകളിൽ അവ പ്രതീക്ഷിക്കാം.

Leave a Comment

Sign up to our newsletter

Get updated with the latest articles

Top stories of the week